ഉന്നാവിൽ ദളിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിഷം നൽകി കൊന്നതെന്ന് സംശയം
ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ലക്‌നൗ റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം
ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസ്സുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്
പശുവിന് തീറ്റ തേടി പാടത്തേക്ക് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. കുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് പോലീസ് പങ്കുവെക്കുന്നത്.