വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു
വയനാട് മാനന്തവാടി തെക്കുംതറയില്‍ വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് മരിച്ചു.ചെമ്പ്രാട്ട് കോളനിയിലെ ബാലന്‍ (46) ആണ് മരിച്ചത്. ചെമ്പ്രാട്ട് കോളനിയില്‍ നിന്നും 500 മീറ്റര്‍ മാറി പരിസരത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. ഭാര്യയും നാലു കുട്ടികളുമടങ്ങുന്നതാണ് ബാലന്റെ കുടുംബം.