Sunday, January 5, 2025
Wayanad

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവയാണ്

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 (അരമ്പറ്റക്കുന്ന്) ലെ ആലക്കാമറ്റം കോളനി (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ).

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്നിലെ എടക്കൽ തോട് മുതൽ ഫാം റോഡ് മിറർ ഹൗസ് വരെയുള്ള പ്രദേശങ്ങൾ.
വാർഡ് രണ്ടിലെ വലിയമൂല മുതൽ മാനിവയൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 23ലെ കൊച്ചങ്കോട് മുതൽ ബാലവാടികവല വരെയുള്ള പ്രദേശങ്ങൾ. വാർഡ് 15 ലെ അഞ്ചാംമൈൽ മുതൽ വനിതാ ഐടിഐ വരെയുള്ള പ്രദേശങ്ങൾ. വാർഡ് 19 ലെ വനിതാ ഐടിഐ മുതൽ ചുള്ളിയോട് പി എച് സി യിലേക്കുള്ള റോഡും അമ്പലവയൽ റോഡ് ട്രാക്ടർ സ്റ്റാൻഡ് വരെയുള്ള പ്രദേശങ്ങൾ.
വാർഡ് 18 ലെ അഞ്ചാംമൈൽ മുതൽ ജനസേവനകേന്ദ്രം വരെയുള്ള ചുള്ളിയോട് ടൗൺ പ്രദേശങ്ങൾ. (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ)

തരിയോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒൻപത് (കാവുംമന്ദം) വാർഡ് 12 (പാമ്പും കുനി) വാർഡ് പത്തിലെ കണ്ടിലങ്ങാടി മുതൽ പീകോട്ട്ക്കുന്ന് കാവുംമന്ദം പ്രദേശം വരെയും.

എടവക ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിലായി ഉൾപ്പെടുന്ന കമ്മന കുരിശിങ്കൽ മുതൽ മുത്തേടം ജംഗ്ഷൻ വരെയുള്ള (ഇഎംഎസ് ജംഗ്ഷൻ ) ഭാഗവും എടവക വാർഡ് 10 ൽ ഉൾപ്പെടുന്ന കുരിശിങ്കൽ മുതൽ സീനായിക്കുന്ന് വരെയുള്ള ഭാഗവും ഉൾപ്പെടുന്ന പ്രദേശം (ഇഎംഎസ് ജംഗ്ഷൻ മുതൽ സീനായിക്കുന്ന് വരെയുള്ള ഭാഗം) മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കിയതായി ജില്ലാ കളക്ടർ ഉത്തരവായി. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *