കോവിഡ്; പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍
പി ജെ ജോസഫ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കരിങ്കുന്നത്ത് പങ്കെടുത്ത പരിപാടിയില്‍ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുത്തത്. നിരീക്ഷണത്തിലായതിനാല്‍ സമീപ ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.