വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
കേരള കർണാടക അതിർത്തിയിലെ കമ്പനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.
ഇന്ന് 2 മണിയോടെ യാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.തുടർന്ന് പുൽപ്പള്ളി പോലിസിൻ്റെയും ബത്തേരി ഫയർഫോഴ സിൻ്റെയും നേത്യത്യത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ ടെസ്റ്റിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.