കർഷക സമര ഐക്യദാർഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു
അമ്പലവയൽ: കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷകസമരം – ഐക്യദാർഡ്യം ജനകീയ സദസ്സ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാനും അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ എ വിജയകുമാർ, എ രാജൻ, അബ്ദുൾ ഗഫൂർ, ടി രാജൻ, എൻ കെ ജോർജ്ജ് മാസ്റ്റർ, പി സോമൻ എന്നിവർ സംസാരിച്ചു. കെ എസ് ടി എ സബ് ജില്ല പ്രസിഡണ്ട് കെ ബിജു സ്വാഗതവും, ബ്രാഞ്ച് പ്രസിഡണ്ട് നിമ്മി ആൻറണി നന്ദിയും പറഞ്ഞു.