കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക: കേരള പ്രവാസി സംഘം
കൽപറ്റ: കർഷകവിരുദ്ധവും കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിലെ സമരപന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ കെ നാണു എന്നിവർ സംഘടനക്ക് വേണ്ടി അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ നേതാക്കളായ മുഹമ്മദ് സുനിത്ത്, അയൂബ് കടൽമാട്, മുഹമ്മദ് പഞ്ചാര, മാധവൻ വള്ളിയൂർക്കാവ്, സരുൺ മാണി, ലീലാമ്മ മലവയൽ, പി വി സാമുവൽ തുടങ്ങിയവർ നേതൃത്വം നൽകി.