Tuesday, January 7, 2025
Wayanad

വയനാട്ടിൽ 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും നടത്തുന്ന സമരം ഏഴ് ദിവസം പിന്നിട്ടു.

പടിഞ്ഞാറത്തറ ബാണാസുര സാഗർ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം വർഷങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ജീവിത സായാഹ്നത്തിൽ ഈ മഹാമാരിക്കലത്തും സമരം ചെയ്യേണ്ട ഗതിയിലാണ് 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും. ഏഴ് ദിവസമായി വൈത്തിരി താലൂക്ക് ഓഫീസിന് മുമ്പിൽ സമരം ചെയ്യുകയാണ് ഈ വൃദ്ധ ദമ്പതികൾ. ഇന്നലത്തേ സമരം കൽപറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി_കെ_അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി._ജി_ഷിബു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജആന്റണി വിദ്യഭ്യാസ-ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷമീംപാറക്കണ്ടി കിസാൻ മഹാസംഘ് നേതാവ് അഡ്വ: ബിനോയ്തോമസ്സ് ഡോ: പി ലക്ഷ്മണൻമാസ്റ്റർ തുടങ്ങിയവർ സമരപന്തൽ സന്ദർശിച്ചു സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭൂ സമര സഹായസമിതി ചെയർമാൻ ഗഫൂർവെണ്ണിയോട് അധ്യക്ഷത വഹിച്ചു ജനൽ കൺവീനർ ടി_കെ_ഉമ്മർ സ്വാഗതവും ട്രഷറർ ടി_പി_ജേക്കബ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *