വയനാട് നല്ലൂർനാട് ജില്ലാ ക്യാൻസർ സെൻ്റർ ശുചീകരിച്ചു
മാനന്തവാടി: നല്ലൂർനാട് ജില്ലാ ക്യാൻസർസെൻ്ററിൽവേയ്വ്സ്നടപ്പിലാക്കുന്ന സ്പർശം 2020 പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. വാളാട് പുത്തൂർ കാരുണ്യ റസ്ക്യു ടീം അംഗങ്ങളാണ് അംബേദ്കർ ആശുപത്രി, കാൻസർ സെൻ്റർ, ഡയാലിസിസ് സെൻ്റർ എന്നിവയുടെ പരിസരത്തെ കാടുകൾ വെട്ടിമാറ്റി ശുചീകരിച്ചത്. വേയ്വ്സ് ചെയർമാൻ കെ.എം. ഷിനോജ് ഉദ്ഘാടനം നിർവഹിച്ചു.
തവിഞ്ഞാൽ ചാപ്റ്റർ പ്രസിഡൻ്റ് മൊയ്തു വാളാട് അധ്യക്ഷത വഹിച്ചു. വേയ്വ്സ് കൺവീനർ സലീം കൂളിവയൽ, പി ആർ ഒ ജസ്റ്റിൻ ചെഞ്ചട്ടയിൽ,നൈജുജോസഫ്എന്നിവർപ്രസംഗിച്ചു.വി.ഷൗക്കത്തലി,സലാംതോടൻ,കെ.അബ്ദുള്ള,കെ.നിസാർ,കെ.ടി.മുത്തലിബ്,വി.സാബിത്ത്,യൂസഫ്കൊടിലൻഎന്നിവർനേതൃത്വംനൽകി.സ്പർശം പദ്ധതിയുടെ ഭാഗമായി കാൻസർ സെൻ്റർ സൗന്ദര്യ വത്കരണ പരിപാടികൾ നടന്ന് വരികയാണ്.