ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കന്‍ മോഡല്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി പ്രശസ്ത മോഡല്‍ അമി ഡോറിസ്. പരസ്യമായി ബലംപ്രയോഗിച്ച് തന്നെ ചുംബിക്കാന്‍ ട്രംപ് ശ്രമിച്ചുവെന്നാണ് ആരോപണം.
അയാള്‍ എന്നെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. ഞാന്‍ അയാളില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചപ്പോഴേക്കും എന്നെ ബലമായി അയാള്‍ പിടിച്ചുവെച്ചു. എന്റെ സ്വകാര്യ ഭാഗങ്ങളിലൂടെ അയാളുടെ കൈകള്‍ കടന്നുപോയി ഡോറിസ് പറഞ്ഞു.
അതേസമയം, ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഇതിന് യാതൊരു സാക്ഷികളുമില്ലെന്നും ട്രംപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചിലര്‍ നടത്തുന്ന ഗൂഢതന്ത്രമാണിതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല ട്രംപിന് നേരേ ലൈംഗികാരോപണവുമായി സ്ത്രീകള്‍ രംഗത്തെത്തുന്നത്.