വയനാട്ടിൽ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചു
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിക്ക് മുന്‍ഭാഗത്തായി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ഒണ്ടയങ്ങാടി സ്വദേശി മാഞ്ഞൂരാന്‍ സജിയുടെയും നാന്‍സിയുടേയും മകന്‍ ജസ്റ്റിന്‍ (20) ആണ് മരിച്ചത്. ജസ്റ്റിനും, സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിന്‍സീറ്റിലിരിക്കുകയായിരുന്ന ജസ്റ്റിന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ദ്വാരക പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.