Wednesday, January 8, 2025
Wayanad

വയനാട് ജില്ലയിലെ മികച്ച കമ്പ്യൂട്ടർ സെന്ററിനുള്ള പുരസ്കാരം അഞ്ചാം തവണയും കരസ്തമാക്കി റിയൽ ഇൻഫോടെക്.

സുൽത്താൻബത്തേരി : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ റിയൽ ഇൻഫോടെക് കമ്പ്യൂട്ടർ സെന്ററിന് വയനാട് ജില്ലയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടർ സെന്ററിനുള്ള പുരസ്കാരം ലഭിച്ചു.

തിരുവനന്തപുരത്തു വച്ച് നടന്ന Kerala State Rutronix മീറ്റിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ടീച്ചർ, വട്ടിയൂർക്കാവ് MLA അഡ്വക്കേറ്റ് പി പ്രശാന്ത്, ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ, ഖാദി ബോർഡ് സെക്രട്ടറി Dr കെ. എ രതീഷ്, റൂട്രോണിക്സ് വൈസ് ചെയർമാൻ, ഡി വിജയൻ പിള്ള, കേരള സ്റ്റേറ്റ് റൂട്രോണിക്സ് MD സുരേഷ് കുമാർ എസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ റിയൽ ഇൻഫോടെക് മാനേജിങ് ഡയറക്ടർ വിനോദ് അണിമംഗലത്ത് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *