ഭാരത് ജോഡോയുടെ തിരക്ക്, ശീതകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല
ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ രാഹുൽ ഗാന്ധിക്ക് പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് എംപി ഭാരത് ജോഡോ യാത്ര ഒഴിവാക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതി സെൻസസ്, സംവരണം എന്നിവയെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘2014 മുതൽ ഈ വിഷയത്തിൽ കോൺഗ്രസ് സ്ഥിരമായ നിലപാടാണ് സ്വീകരിച്ചത്. എസ്‌സി/എസ്‌ടി/ഒബിസികൾക്കുള്ള നിലവിലുള്ള സംവരണങ്ങളെ തടസ്സപ്പെടുത്താതെ എല്ലാ സമുദായങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നു’ – ജയറാം രമേശ് മറുപടി നൽകി.