നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കൽപ്പറ്റ: കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാർ വനം വകുപ്പ് ആസ്ഥാനത്ത് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും വനംവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. 650 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചത്. സർവ്വേ പ്രവർത്തകൾ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്ര ബ്രഹ്ത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ഇതിന്റെ ലോഞ്ചിംഗ് ഉൾപ്പടെ നടത്തിയത് തെരഞ്ഞെ ടുപ്പു ലക്ഷ്യം വച്ചു മാത്രാമാണെന്ന് ഉദ്ഘാടന വേളയിൽ തന്നെ ആരോപണം ഉയർന്നിരുന്നു.
വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുർബല പ്രദേശത്തു കൂടിയാണെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. എന്നാൽ പദ്ധതിയുടെ പ്രരംഭ പ്രവർത്തനങ്ങളാണ് തുടങ്ങിയിട്ടുള്ളതെന്നും ആരോപണങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കൽപ്പറ്റ എം.എൽ സി.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവരാവകാശ ത്തിൽ ലഭിച്ച കാര്യങ്ങൾ പറഞ്ഞ് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.