സ്വർണക്കടത്തിന് ഒത്താശ നൽകിയത് ശിവശങ്കർ, വരുമാനം നിക്ഷേപിക്കേണ്ട മാർഗവും പറഞ്ഞുകൊടുത്തു: ഇ.ഡി
സ്വർണക്കള്ളക്കടത്തിന് എം ശിവശങ്കർ ഒത്താശ ചെയ്തു നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ്. കള്ളക്കടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട്
സ്വപ്‌നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. ഇതുസംബന്ധിച്ച് 2019 നവംബർ 11ന് വാട്‌സാപ്പ് സന്ദേശം അയച്ചിട്ടുണ്ട്. വരുമാനം കൂടുതൽ വരുന്നതു കൊണ്ടാണ് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടതെന്നും ഇ ഡി പറയുന്നു
നയതന്ത്ര ബാഗ് പരിശോധനയില്ലാതെ തിരിച്ചുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു. കഴിഞ്ഞ മാസം 15നാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും ഇ ഡി പറയുന്നു.