കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കണ്ണൂരിൽ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വളപട്ടണം പോലീസ് പുതിയ തെരുവിൽ വെച്ച് നടത്തിയ പരിശോധനക്കിടെയാണ് മംഗലാപുരത്ത് നിന്നും ആൾട്ടോ കാറിൽ നടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കാറഇന്റെ പിൻസീറ്റിൽ നാല് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ. വാഹനത്തിന്റെ ഡ്രൈവർ ഉപ്പള സ്വദേശി യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു