Thursday, January 9, 2025
Wayanad

കൊവിഡ് നിയന്ത്രണത്തിൽ വലഞ്ഞ് പാതിരാത്രിയിൽ യുവാവ് വയനാട് വനത്തിൽ കുടുങ്ങിയത് മണികൂറുകൾ

കൽപ്പറ്റ:പൊലീസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങൾ താളം തെറ്റുന്നതായി ആരോപണം.

ബംഗലൂരുവിൽ നിന്നെത്തിയ യുവാവ് വനത്തിൽ കിടന്നത് 6 മണിക്കൂർ.പാസ്സുണ്ടായിട്ടും കടത്തിവിട്ടില്ല. വയനാട് തോൽപ്പെട്ടിയിൽ കുടുങ്ങിയത് പേരാമ്പ്ര സ്വദേശിയായ ഇന്ദ്രജിത്ത്.

ഒടുവിൽ രാത്രി 11 മണിക്ക് കലക്ടർ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു.

മുത്തങ്ങയിൽ വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ട തി നെ തുടർന്ന് ജില്ലാ ഭരണകൂടം ബാവലി, തോൽപെട്ടി ചെക് പോസ്റ്റുകൾ വഴി പ്രവേശനം അനുവദിച്ചിരുന്നു.

എന്നാൽ തോൽപ്പെട്ടി വഴി ചരക്കു വാഹനങ്ങൾ മാത്രം അനുവദിച്ചാൽ മതിയെന്ന് കണ്ണൂർ ഡിഐജി യുടെ നിർദ്ദേശമനുസരിച്ചാണ് പോലീസ് യുവാവിനെ കടത്തി വിടാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *