24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഒരു ദിവസത്തിനിടെ 853 പേർ കൂടി രോഗബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 11,45,629 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 64.53 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്.
അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം പിടിച്ചുനിർത്താനാകാത്ത വിധം പടരുകയാണ്. ആന്ധ്രയിൽ ഇന്നലെ മാത്രം 9,276 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 9601 പേർക്ക് രോഗം സ്ഥിരീകരിച്ചു. 322 പേർ മരിച്ചു
തമിഴ്‌നാട്ടിൽ ഇന്നലെ 5879 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 5172 പേർക്കും ഡൽഹിയിൽ 1118 പേർക്കും പശ്ചിമ ബംഗാളിൽ 2589 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു