സുൽത്താൻ ബത്തേരി- പൊൻ കുഴി നാഷ്ണൽ ഹൈവേ യിൽ വെള്ളം കയറിയതിനേ തുടർന്ന് കേരളത്തിലേക്ക് വരികയായിരുന്ന നാൽപതോളം ചരക്കുലോറികൾ വനത്തിൽ കുടുങ്ങിക്കിടക്കുന്നു
സുൽത്താൻ ബത്തേരി നാഷ്ണൽ ഹൈവേ 766-ൽ പൊൻ കുഴി- തകരപ്പാടി പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കേരളത്തിലേക്ക് വരികയായിരുന്ന താൽപതോളം ചരക്കുലോറികൾ വനത്തിൽ കുടുങ്ങിക്കിടക്കുന്നു.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് ഹൈവേയിൽ വെള്ളം കയറിയത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് തകരപ്പാടിയിൽ നാല്പതോളം വരുന്ന ചരക്കുലോറികൾ എത്തിയത്. ഭക്ഷണവും മറ്റും ലഭിക്കാതെ വന്ന ലോറി ജീവനക്കാർക്ക്
വയനാട് ജില്ലാ ലോറി ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സഹായവുമായെത്തി .ലോറി കാർക്കുള്ള ഭക്ഷണ കിറ്റുകൾ അസോസിയേഷൻ നൽകി.നാസർ കാപ്പാടൻ,നൗഫൽ അരിവയൽ, റഷീദ് ബാവ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.