വയനാട് ചന്ദനമരം മോഷണം: ചന്ദന ഉരുപ്പടികളും കാറും സഹിതം ഒരാൾ കൂടി കസ്റ്റഡിയിൽ
കൽപ്പറ്റ: വയനാട്ടിലെ ചന്ദന മര മോഷണക്കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫ് (47) നെയാണ് കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പുതുശ്ശേരിക്കടവിലെ വീട്ടിൽ സൂക്ഷിച്ച അഞ്ച് കഷണം ചന്ദന ഉരുപ്പടികളും കണ്ടെടുത്തു. ചന്ദന തടികൾ കടത്താൻ ഉപയോഗിച്ച റിറ്റ്സ് കാറും പോലീസ് കസ്റ്റഡിയിലാണ്.
വരദൂരിലെ ക്ഷേത്ര മുറ്റത്തു നിന്നും കൽപ്പറ്റയിലെ കലക്ട്രേറ്റിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ
നേരത്തെ പോലീസ് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അഷ്റഫിനെ പിടികൂടിയത്.അഷ്റഫ് മറ്റ് പല കേസുകളിലും പ്രതിയാണ് .അഷ്റഫിനെ കൂടാതെ
ഈ കേസുകളിൽ ഇനിയും പ്രതികൾ ഉണ്ടന്ന് പോലീസ് പറഞ്ഞു.
കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ ,എസ്.ഐ.ടി..കെ. ഉമ്മർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോ എൻ.വർഗീസ്, സിവിൽ പോലീസ് ഓഫീസർ ശിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി തൊണ്ടിമുതലും വാഹനവും കസ്റ്റഡിയിലെടുത്തത് ‘