Tuesday, January 7, 2025
Kerala

നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു; കൂടുതൽ പേരുടെ പരിശോധനാ ഫലവും ഇന്ന് വരും

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പൂനെയിലേക്ക് അയച്ച അഞ്ച് പേരുടെ അടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. കഴിഞ്ഞ ദിവസം വന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു.

കുട്ടിയുടെ മാതാപിതാക്കൾക്കോ അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകർക്കോ നിപ സ്ഥിരീകരിച്ചിട്ടില്ലെന്നത് വലിയ ആശ്വാസമുണ്ടാക്കിയിരുന്നു. 2018നെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ അവബോധിതരായതും കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌കും സാമൂഹിക അകലവുമൊക്കെ പാലിക്കുന്നതും നിപ പടരാതിരിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ

അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതൽ മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ കാട്ടുപന്നികളുടെ സാമ്പിൾ ശേഖരിക്കും. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം പ്രദേശത്തെ വവ്വാലുകളിലെ സാമ്പിൾ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *