Monday, April 14, 2025
Wayanad

വയനാട്ടിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 29 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവര്‍:

മൂലങ്കാവ് ബാങ്ക് സമ്പർക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികൾ (52,78, 59), മീനങ്ങാടി സമ്പർക്കത്തിലുള്ള 5 മീനങ്ങാടി സ്വദേശികൾ ( 35, 4, 18, 49, 13), പനവല്ലി സ്വദേശി (20), തരുവണ സ്വദേശി (22), അഞ്ചുകുന്ന് സ്വദേശി (39), പൂതാടി സമ്പർക്കത്തിലുള്ള മൂഡകൊല്ലി സ്വദേശി (2), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശി (23), ബീനാച്ചി സമ്പർക്കത്തിലുള്ള ബീനാച്ചി സ്വദേശി (30) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഓഗസ്റ്റ് 28 ന് കർണാടകയിൽ നിന്ന് വന്ന വരദൂർ സ്വദേശി (42), സെപ്തംബർ നാലിന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി (23), അന്ന് തന്നെ നാഗ്പൂരിൽ നിന്ന് വന്ന ലോറി ഡ്രൈവർമാർ തവിഞ്ഞാൽ സ്വദേശി (39), നല്ലൂർനാട് സ്വദേശി (39), ഓഗസ്റ്റ് 28ന് പഞ്ചാബിൽ നിന്ന് വന്ന റിപ്പൺ സ്വദേശിനി (45), സെപ്റ്റംബർ നാലിന് ബാംഗ്ലൂരിൽ നിന്ന് വന്ന പനമരം സ്വദേശിനി (66) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചത്.

29 പേർക്ക് രോഗമുക്തി

എട്ട് സുൽത്താൻബത്തേരി സ്വദേശികൾ, 3 വാളാട് സ്വദേശികൾ, പുതുശ്ശേരി കടവ്, നല്ലൂർനാട് സ്വദേശികളായ 2 പേർ വീതം, ചെതലയം, ചൂരൽമല, മൂലങ്കാവ്, മുണ്ടക്കുറ്റി, മുണ്ടക്കൈ, കണിയാരം, പൂതാടി, പേരിയ, ചീരാൽ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും 2 തമിഴ്നാട് സ്വദേശികളും 2 കർണാടക സ്വദേശികളുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *