നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ സമ്മേളനം; റെക്കോർഡ്
മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം.
ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന് അവസാനിക്കും വിധമായിരുന്നു. റമദാൻ കാലത്തു സമഠത്തിൽ മാറ്റം വരുത്തി-അഞ്ചു മുതൽ ആറുവരെ. റമദാൻ കഴിഞ്ഞപ്പോൾ പഴയ സമയം വീണ്ടും.
അന്നന്നത്തെ കൊറോണ വ്യാപനത്തിന്റെ കണക്കുകൾ മുതൽ ലോക്ക് ടൗണിൽ കഷ്ടപ്പെടുന്നവരുടെയും സഹായം വേണ്ടവരുടെയും സൂക്ഷ്മ വിവരങ്ങൾ വരെ മുഖ്യമന്ത്രി പ്രതിപാദിച്ചു. മനുഷ്യർ മാത്രമല്ല വലതു മൃഗങ്ങളും തെരുവ് നായ്ക്കളും ക്ഷേത്രക്കുരങ്ങുകളും പരാമർശ വിഷയങ്ങളായി.
വാർത്താ ചാനലുകളാകെ വാർത്താ സമ്മേളനങ്ങൾ ലൈവായി സംപ്രേഷണം ചെയ്തു. സോഷ്യൽ മീഡിയാ ലൈവ് അതിനു പുറമെ. മറ്റെല്ലാ പരിപാടികളെയും കവച്ചു വെച്ചാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനങ്ങൾ ടിവിയിലും സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ചത്. കേൾക്കുന്നവർക്ക് കുറിച്ചെടുക്കാൻ പാകത്തിൽ വ്യക്തതയോടെ സാവകാശത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സഹായങ്ങൾ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയുടെയും കോവിഡ് കാല സഹായങ്ങളുടെയും വിവരം പട്ടിക രൂപത്തിൽ മുഖ്യമന്ത്രി വായിക്കുന്നതും പുതുമയായി. വിഷുക്കൈനീട്ടമായി കിട്ടിയതും സക്കാത്ത് കിട്ടിയതുമായ ചെറുതുകകൾ അയച്ച കുഞ്ഞുങ്ങളുടെ പേരുകൾ വായിച്ചു. ജീവിത സമ്പാദ്യമായ ആടിനെയും വാർധക്യ -ക്ഷേമ പെൻഷൻ തുകയും മറ്റും സംഭാവന നൽകിയ വയോജനങ്ങൾ വാർത്താ സമ്മേളനങ്ങളിലൂടെ വാർത്താ വിഷയങ്ങളായി. കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ എന്നും കാത്തിരിക്കുന്ന ഒന്നായി എല്ലാ വാർത്താ സമ്മേളനങ്ങളും.
ജനുവരിയിൽ തുടങ്ങി 69 ദിവസം കൊണ്ട് 50 വാര്‍ത്താ സമ്മേളനങ്ങളാണ് നടത്തിയത്. മാര്‍ച്ച് 18 നു അമ്പതു തികച്ചു അർദ്ധ സെഞ്ചുറി. പിന്നീട് അടുത്ത 169 ദിവസങ്ങള്‍ കൊണ്ട് നൂറിലേക്ക്.
ആദ്യ വാർത്താ സമ്മേളനങ്ങൾ മുഖ്യമന്ത്രിയും മാധ്യമ പ്രവർത്തകരും ഒരു ഹാളിൽ മുഖാമുഖം ഇരുന്നായിരുന്നു. കോവിഡ് വ്യാപന ഭീഷണി വർധിച്ചതോടെ ശാരീരിക അകലം പാലിച്ചു സെക്രട്ടറിയേറ്റ് മുറ്റത്തേക്ക് വേദി മാറ്റി. അത് കഴിഞ്ഞു, മുഖ്യമത്രി നോർത്ത് ബ്ലോക്കിലെ മീഡിയ ചേമ്പറിലും മാധ്യമ പ്രവർത്തകർ പി ആർ ഡി ചേമ്പറിലുമായി.
50 ല്‍ നിന്ന് നൂറിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തിന്റെ ഘടന മാറ്റി. 53-ാം പത്ര സമ്മേളനത്തിന് ശേഷം ഫേസ്ബുക്കിലൂടെ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ ജൂലായ് ആറിന് ഫേസ്ബുക്ക് ലൈവിലൂടെ വാര്‍ത്താ സമ്മേളനം നടത്തി. മാധ്യമങ്ങൾ ചോദ്യം എഴുതി നൽകി. പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകര്‍ സ്വന്തം ഓഫീസുകളിലും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുമായി വാർത്താ സമ്മേളനം തുടർന്ന്. അതിനു ചില തടസ്സങ്ങളും ശബ്ദ ക്രമീകരണത്തിൽ അപാകവും കണ്ടപ്പോൾ ജൂലായ് 13 ന് വീണ്ടും വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പിആര്‍ ചേമ്പറിലെത്തി. ജൂലായ് 27 മുതല്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേയ്ക്ക് മാറി. പിന്നീടുള്ള ദിവസങ്ങളിലും ക്ലിഫ് ഹൗസിലായിരുന്നു മുഖ്യമന്ത്രി.
ആഗസ്റ്റ് എട്ടിന് കരിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. ആഗസ്റ്റ് 12 ന് വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് കരിപ്പൂര്‍ സന്ദര്‍ശിച്ചവര്‍ ക്വാറന്റൈനില്‍ പോകാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം വന്നത്. മുഖ്യമന്ത്രി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയതോടെ പതിവ് വാര്‍ത്താ സമ്മേളനം മുടങ്ങി. 27 ന് വീണ്ടും വാര്‍ത്താ സമ്മേളനം ആരംഭിച്ചു.
ഉത്രാടനാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഓണസമ്മാനമായി നൂറുദിന നൂറിന പരിപാടി പ്രഖ്യാപിച്ചത്. ഒരു വിഷയത്തിൽ ഏറ്റവും കൂടുതൽ നടത്തിയ വാർത്താസമ്മേളനം, സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ ലൈവായി കണ്ട വാർത്താസമ്മേളനം, ചാനലുകളിൽ ഏറ്റവും റേറ്റിങ്ങുള്ള വാർത്താ പരിപാടി എന്നിങ്ങനെ അനേകം സവിശേഷതകളാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്.
മാധ്യമങ്ങൾക്കു നേരെ മുഖം തിരിക്കുകയാണ്-മാധ്യമങ്ങളോട് തുറന്നു സംവദിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രി. കോവിഡ് വിഷയങ്ങൾ മാത്രം പറഞ്ഞു തുടങ്ങിയ വാർത്താ സമ്മേളനങ്ങളിൽ രാഷ്ട്രീയ കാര്യങ്ങൾ ഉന്നയിച്ചത് മാധ്യമങ്ങളാണ്-ആദ്യം മുഖ്യമന്ത്രി രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. കോവിഡ് പ്രതിരോധം പോലും രാഷ്ട്രീയ വിഷയമാക്കി പ്രതിപക്ഷം അധികക്ഷേപം ചൊരിയുകയും പ്രതിരോധം അട്ടിമറിക്കാൻ ശ്രമിക്കുകയും