Sunday, January 5, 2025
Wayanad

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (03.09.20) 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില്‍ 1338 പേര്‍ രോഗമുക്തരായി. 222 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവർ:

മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ ഒരു സ്ത്രീ), കൃഷ്ണഗിരി സ്വദേശി (40), കണ്ണൂർ പാനൂർ സ്വദേശി (40), കൂത്തുപറമ്പ് സ്വദേശി (42), മേപ്പാടി സ്വദേശി (21), വാഴവറ്റ സ്വദേശി (56), മീനങ്ങാടി താമസിക്കുന്ന നാഗാലാൻഡ് സ്വദേശികൾ (25, 23), വെള്ളമുണ്ട സമ്പർക്കത്തിലുള്ള വെള്ളമുണ്ട സ്വദേശിനി (26) എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഓഗസ്റ്റ് 30 ന് ബാംഗ്ലൂരിൽ നിന്ന് വന്ന കെല്ലൂർ സ്വദേശി (30), ഓഗസ്റ്റ് 31 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ആറാട്ടുതറ സ്വദേശികൾ (32), തമിഴ്നാട് സ്വദേശിയായ ചരക്കു വാഹന ഡ്രൈവർ (21) എന്നിവർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായി.

17 പേർക്ക് രോഗ മുക്തി

ബത്തേരി, മുണ്ടക്കുറ്റി സ്വദേശികളായ മൂന്ന് പേർ വീതം, രണ്ട് മേപ്പാടി സ്വദേശികൾ, കൽപ്പറ്റ, പുൽപ്പള്ളി, കാക്കവയൽ, കെല്ലൂർ, അട്ടമല, പാക്കം, വരദൂർ, കോറോം സ്വദേശികളായ ഓരോരുത്തരും ഒരു പന്തല്ലൂർ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *