മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എംബസി ആരംഭിക്കാനൊരുങ്ങി യു.എ.ഇ
ജെറുസലേം: മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ എംബസി തുറക്കുമെന്ന് യു.എ.ഇ. അനഡോലു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ തുറക്കുന്ന എംബസിയില്‍ നിന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് യാത്രാ വിസ നേടാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
യു.എസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ അബുദാബിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ഇസ്രയേലിലെയും യു.എ.ഇയിലും എംബസികള്‍ തുറക്കുന്നതിനെക്കുറിച്ച് ഇരുപക്ഷത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി ഈ ആഴ്ച ആദ്യം ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.