വയനാട് ലയൺസ് ക്ലബ് റീജിയൻ 21 ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ബത്തേരി:വയനാട് ലയൺസ് ക്ലബ് റീജിയൻ 21 ന്റെ ഭാഗമായി 10 ക്ലബ്ബുകൾ ചേർന്ന് ബത്തേരി ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോണേഷൻ നടത്തി.
ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ ഡിസ്ട്രിക്ട് 318E യുടെ പുതിയ ഗവർണറായി ലയൺ സി. എ. ടി കെ രാജേഷ് ചാർജ് എടുത്തതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഓരോ ക്ലബ്ബുകളുടെയും അടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിക്കുകയും, മരം നട്ടുപിടിപ്പിക്കുകയും, ചാർട്ടേഡ് അക്കൗണ്ടർമാരെ ആദരിക്കുകയും, ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിൽ ഭക്ഷണം നൽകുകയും ചെയ്തു. ഇതിന് ആർ സി ലയൺ ജേക്കബ് സി വർക്കി, ZC ലയൺ ജോൺസൻ, ZC ലയൺ സത്യൻ, ലയൺ സജു ഐക്കരക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.