കോവിഡ് വാക്‌സിനേഷൻ ഡി എം വിംസിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ മേപ്പാടി ഡി എം വിംസിൽ ആരംഭിക്കുന്നു. അറുപത് വയസ്സ് കഴിഞ്ഞവർക്കും നാല്പത്തഞ്ഞ് വയസ്സ് കഴിഞ്ഞ ഗുരുതര രോഗമുള്ളവർക്കും വാക്‌സിൻ സ്വീകരിക്കുന്നതിനായി https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
മേൽ പറഞ്ഞ ലിങ്കിൽ സ്വന്തം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ള ഹെൽപ് ഡെസ്കിൽ നേരിട്ട് ബന്ധപ്പെടാം. 250/- രൂപയാണ് ഒരു തവണ വാക്‌സിൻ എക്കുവാൻ അടക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് 8111881051 എന്ന നമ്പറിൽ വിളിക്കുക.