ഒമാനിൽ കൊവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും
ഒമാനിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ നാളെ ആരംഭിക്കു. 15,600 ഡോസ് വാക്‌സിൻ ഇന്നലെ രാജ്യത്ത് എത്തിയിരുന്നു. നാളെ ഒമാൻ ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്യും. പ്രായമേറിയവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്‌സിൻ ആദ്യം നൽകുക. 21 ദിവസത്തിന്റെ ഇടവേളകളിൽ രണ്ട് ഡോസ് വീതം ഒരാൾക്ക് നൽകും.