Sunday, April 13, 2025
Wayanad

മാടക്കരയിൽ വിലക്കുറവിലും ഗുണനിലവാരത്തിലും കെ.എൻ.എഫ് ഫ്രഷ് നാടൻ മീൻ

സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിൽ നഷ്ട്ടമായ ആളുകൾക്ക് തൊഴിൽ നൽകുക എന്ന ആശയവുമായി ബത്തേരിക്കടുത്ത മാടക്കരയിൽ തുടങ്ങിയ കെ.എൻ.എഫിന്റെ ഫ്രഷ് നാടൻ മീൻ കട വിലക്കുറവിലും ഗുണനിലവാരത്തിലും ഒന്നാം സ്ഥാനത്ത്. എറ്റവും ഫ്രഷ് മീനാണ് നിലവിലുള്ള മാർക്കറ്റ് വിലയേക്കൾ കിലോവിന്റെ മേൽ ഇരുന്നൂറ് രൂപയോളം കുറച്ച് വിൽപ്പന നടത്തുന്നത്.

അയക്കൂറ,ആവോലി, ചെമ്മീൻ, അയില, തിണ്ട, മത്തി, അടവ്, ബ്രാൽ, കോലി, സ്രാവ്, നെയ്മീൻ, പൂമീൻ, നത്തൾ, കൂന്തൾ, പപ്പൻസ് തുടങ്ങി എല്ലാത്തരം മൽസ്യങ്ങളുമാണ് മിതമായ വിലക്ക് നൽകുന്നത്. മൽസ്യത്തിന്റെ വിലകേട്ടാൽ ഇത്രമാതം വിലകുറച്ചാണോ വിൽക്കുന്നതെന്ന് പലരും ചോദിക്കും. അയക്കൂറ കിലോവിന് 360, നെയ്മീൻ 240, കേതൾ 200, അയില 2 കിലോ 100, ചെമ്മീൻ 200 എന്നിങ്ങനെയാണ് വില.ഇതിൽ മാർക്കറ്റ് വില വർദ്ധിക്കുമ്പോൾ അഞ്ചോ പത്തോ രുപമാത്രമാണ് വില വർദ്ധനവ് ഉണ്ടാവുകയൊള്ളു.

കൊവിഡ് കാരണം ജനങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ആളുകൾക്ക് ചുരുങ്ങിയ വിലക്ക് നല്ല മൽസ്യം നൽകുകയാണ് ലക്ഷ്യം. വലിയ  ലാഭം ഒന്നും എടുക്കാതെ എങ്ങിനെയാണ് മീൻ കച്ചവടം ചെയ്യുന്നതെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി ഇങ്ങനെയാണ്. കൊവിഡ് കാരണം എല്ലാവരും ബുദ്ധിമുട്ടുമ്പോൾ അവരെ സഹായിക്കുക എന്നതാണ് ഓരോരുത്തരുടെയും കടമ. ഈ കടമ കൃത്യമായി നിർവ്വഹിക്കുന്നവർക്ക് പടച്ചോൻ ലാഭം കൊടുത്തോളും. തൊഴിലാളികളായ സുബൈർ, ജംഷീർ, അസീസ്, ഹാരീസ് എന്നിവർക്കും പറയാനുള്ളത് മറിച്ചല്ല.തൊഴിൽ നഷ്ട്ടമാകുമായിരുന്ന തങ്ങൾക്ക് തൊഴിൽ നൽകിയില്ലെ അതുപോലെ എല്ലാവരും ഈ മഹാമാരിയുടെ കാലത്ത് എല്ലാവരെയും സഹായിക്കണം.

ഫ്രഷായ കോഴിക്കോടൻ മൽസ്യമാണ് നൽകുന്നത്. ബത്തേരി താലൂക്കിലെ ഒമ്പത് സ്ഥലങ്ങളിൽ കൂടി ഇതുപോലുള്ള മൽസ്യകടകൾ കെ.എൻ.എഫിന്റെ കീഴിൽ ഉടൻ തുടങ്ങും. ചില്ലറ വിൽപ്പനക്കൊപ്പം മൊത്ത വിതരണവും ഉണ്ട്. വിവിരങ്ങൾക്ക് 9447239476

Leave a Reply

Your email address will not be published. Required fields are marked *