രാഹുലും പ്രിയങ്കയും വീണ്ടും ഹാത്രാസിലേക്ക്; ഒപ്പം 40 എംപിമാരും
കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാത്രാസിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പമുണ്ടാകും
വ്യാഴാഴ്ചയും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പോയിരുന്നു. എന്നാൽ നോയ്ഡക്ക് സമീപത്ത് വെച്ച് പോലീസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലടക്കം എല്ലാ വഴികളും പോലീസ് അടച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവരുടെ ഫോൺ പിടിച്ചെടുത്തതായും പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.