ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിൻ പുറത്തിറങ്ങി; പൊതുജനങ്ങൾക്ക് നൽകാൻ അനുമതി നൽകി ബ്രിട്ടൻ
ലോകത്തിലാദ്യമായി കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ അനുമതി നൽകുന്ന രാജ്യമായി യൂകെ. ഫൈസർ ബയോഎൻടെക് വാക്‌സിൻ പൊതുജന ഉപയോഗത്തിന് നൽകാൻ അനുമതി നൽകി. 95 ശതമാനം വരെ ഫലപ്രാപപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന വാക്‌സിനാണിത്
മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുടെ അനുമതി ലഭിച്ചതോടെയാണ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകാൻ ധാരണയായത്. ഒരു വ്യക്തിക്ക് വാക്‌സിന്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാനാണ് തീരുമാനം. നാൽപത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ട്
പത്ത് ലക്ഷം ഡോസുകൾ ഉടൻ ലഭ്യമാകും. യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോ എൻടെകും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്.