വയനാട്ടില്‍ ഇന്ന് രണ്ട് കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. വയനാട്ടില്‍ ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളുമായി പൗലോസ് ചികിത്സയിലായിരുന്നു. രോഗം തീവ്രമായതിനെ തുടര്‍ന്ന് 31ന് രാവിലെ മരണപ്പെടുകയായിരുന്നു. ഒക്ടോബർ 16ന് മുതൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാർവ്വതി ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 31നാണ് മരണപ്പെട്ടത്.