വീണ്ടും കൊവിഡ് മരണം: കാസർകോടും കോട്ടയത്തും ചികിത്സയിൽ കഴിഞ്ഞ രണ്ട് പേർ മരിച്ചു
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കാസർകോടും കോട്ടയത്തും ചികിത്സയിലിരുന്ന രണ്ട് പേരാണ് മരിച്ചത്. കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ്(74) ഇന്നലെ രാത്രിയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംഗൾപാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കോട്ടയത്ത് കട്ടപ്പന സുവർണഗിരി സ്വദേശി ബാബുവാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് ബാബു മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ച് മാറ്റാനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.