പത്തനംതിട്ടയിലും മലപ്പുറത്തുമായി സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറത്ത് മൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ രോഗം തുടങ്ങിയ പ്രശ്‌നങ്ങളും മുഹമ്മദിനുണ്ടായിരുന്നു
പത്തനംതിട്ടയിൽ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങൽ സ്വദേശി ദേവസ്യ ഫിലിപ്പോസിന് കൊവിഡ് സ്ഥിരീകരിച്ചു. 54 വയസ്സായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ദേവസ്യ.