ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4.68 കോടി കടന്നു
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു. 4,68,04,418 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം പന്ത്രണ്ട് ലക്ഷം കടന്നു. 12,05,044 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 436,346 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,299 പേര്‍ മരണമടഞ്ഞു. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. 2,36,471 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു. .ബ്രസീലില്‍ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1,60,104 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷത്തോട് അടുക്കുന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. നിലവില്‍ 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74,91,513 പേര്‍ രോഗമുക്തി നേടി. 1,22,111 മരണവും കടന്നു. റഷ്യ, ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ബ്രിട്ടന്. മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഇറാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍.