Saturday, October 19, 2024
Wayanad

മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ റാപിഡ് റസ്‌ക്യു ടീം ഇറങ്ങി

വയനാട് മേപ്പാടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിനായി റാപിഡ് റസ്‌ക്യു ടീം എത്തി. ചെമ്പ്രമലയുടെ താഴ് വര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത്.

ഏഴ് ആനകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്. കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിക്കുമെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ ആനകളുള്ളതിനാൽ കുങ്കിയാനകളെ എത്തിച്ചാൽ ശരിയാകില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് റാപിഡ് റസ്‌ക്യു ടീമിനെ എത്തിച്ചത്.

Leave a Reply

Your email address will not be published.