Saturday, January 4, 2025
National

‘ക്യാറ്റ് ക്യു’ വൈറസ്; ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയിൽ നിന്നും അടുത്ത വൈറസ്, മുന്നറിപ്പുമായി ഐ.സി.എം.ആർ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രം​ഗത്ത്.

‘ക്യാറ്റ് ക്യു’ വൈറസ് (സി ക്യു വി) യെ കുറിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുന്നറിയിപ്പു നൽകുന്നത്. ചൈനയിൽ നിരവധി പേരെ ഇതിനോടകം ബാധിച്ചു കഴിഞ്ഞു.

ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്.

ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻ‌ക്ഫാസിയാറ്റസ്, സി‌എക്സ്. ട്രൈറ്റേനിയർ‌ഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടും.

പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് എണ്ണത്തിൽ സി ക്യു വി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *