Saturday, January 4, 2025
Wayanad

സുൽത്താൻ ബത്തേരിയിൽ ആബുലൻസ് ഡ്രൈവർ ഉൾപ്പെടെ ഇന്ന് ഏഴ്‌ പേർക്ക്കൂടി കൊവിഡ്

സുൽത്താൻ ബത്തേരി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേർക്ക് കൊവിഡ് 19 സ്ഥിരികരിച്ച ബത്തേരി ടൗണിലെ മലബാർ ട്രേഡിഗ് കമ്പനിയിലെ ജീവനക്കാരിൽ അഞ്ച് പേർക്കും ജീവനക്കാരിൽ ഒരാളുടെ ഭാര്യക്കും, ഒരു ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ഇന്ന് ഏഴ്‌പേർക്കുകൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബത്തേരി ടൗണിൽ മാത്രം കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരികരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള 67 പേരെ ഇന്ന് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് 7 പേരുടെ ഫലം പോസിറ്റീവായി കാണപ്പെട്ടത്.പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയുമായി സമ്പർക്കം പുലർത്തിയ ആളുകൾ, ചുമട്ട് തൊഴിലാളികൾ, കച്ചവടക്കാർ,ഓട്ടോ ഡ്രൈവർമാർ എന്നിവരാണ് മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികൾക്ക് പുറമെ ആന്റിജൻ ടെസ്റ്റിന് വിധേരായത്. കൊവിഡ് സ്ഥിരികരിച്ച് തൊഴിലാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 30 പേരെയും ക്വാറന്റൈയിനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സെക്കണ്ടറിതലത്തിൽ നൂറുകണക്കിന് ആളുകൾ ഉള്ളതിനാൽ ഇവരുടെ പേരുവിവരം ആരോഗ്യ വകുപ്പ് ശേഖരിച്ചുവരുന്നു. സെക്കണ്ടറി തലത്തിലുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *