Sunday, January 5, 2025
Wayanad

സുൽത്താൻ ബത്തേരി എൻ ഡി എ സ്ഥാനാർഥി സി കെ ജാനുവിന്റെ പര്യടനം തുടരുന്നു

സുൽത്താൻ ബത്തേരി എൻ ഡി എ സ്ഥാനാർഥി സി കെ ജാനുവിന്റെ പര്യടനം ഇന്ന് നടവയലിൽ നിന്നും തുടങ്ങി പുൽപ്പള്ളിയിൽ സമാപിച്ചു. നടവയലിൽ നടന്ന പൊതുയോഗം ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് കെ. പി. മധു ഉദ്ഘാടനം ചെയ്തു. വേലായുധൻ പുലച്ചിക്കുനി അധ്യക്ഷത വഹിച്ചു. ഇന്നത്തെ സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ ബിജെപി നേതാക്കളായ സ്മിത സജി, സിനി രാജൻ, മിനി ശശി, സന്തോഷ്‌ ആചാരി, ഷിബി ഇരുളം, രാധ സുരേഷ് എന്നിവർ പങ്കെടുത്തു. പൂതാടി പഞ്ചായത്തിലെ പൂതാടി, നെല്ലിക്കര, കേണിച്ചിറ താഴെയങ്ങാടി, വളാഞ്ചേരി, ആതിരറ്റുകുന്നു എന്നിവടങ്ങളിൽ പൊതുയോഗത്തിലും തൂത്തിലേറി കോളനി സന്ദര്ശനവും നടത്തി. ഉച്ചക്ക് ശേഷം കൊളറാട്ടുകുന്നു കോളനി സന്ദർശിച്ചു.
പാതിരി, ഇരിപ്പൂട്, സീതാമൗണ്ട്, ചണ്ണോത്തുകൊല്ലി, പാറക്കടവ്, ഉദയക്കവല, ഷെഡ്, അമരക്കുനി, എന്നിവടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുത്തു. പുൽപള്ളിയിൽ നടന്ന പൊതുയോഗത്തോടെ ഇന്നത്തെ സ്ഥാനാർഥി പര്യടനം അവസാനിച്ചു. സമാപന യോഗം ബിജെപി സംസ്ഥാന സമിതി അംഗം പി. സി. ഗോപിനാഥ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ പി മോഹനൻ, കെ പി മധു തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *