സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നൽകിയത്. ബിജെപി മേഖല ജനറൽ സെക്രട്ടറി കെ സദാനന്ദൻ, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജെആർപി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര, ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാൻ എത്തിയത്.