Sunday, January 5, 2025
National

നികുതി വെട്ടിപ്പ്; ഓപ്പോ, ഷവോമി, വൺപ്ലസ് ഓഫീസുകളിൽ വൻ റെയ്ഡ്

 

പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളുടെ ഓഫീസുകളിൽ വൻ റെയ്ഡുമായി ആദായ നികുതി വകുപ്പ്. ഓപ്പോ, ഷവോമി, വൺപ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളിലാണ് മണിക്കൂറുകളായി റെയ്ഡ് നടക്കുന്നത്. രാജ്യവ്യാപകമായുള്ള ഓഫീസുകളിലും കമ്പനി വൃത്തങ്ങളുടെ വസതികളിലും റെയ്ഡ് തുടരുകയാണ്.

ഡൽഹി, മുംബൈ, ബംഗളൂരു, ഗ്രേറ്റർ നോയിഡ, കൊൽക്കത്ത, ഗുവാഹത്തി, ഇൻഡോർ, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. വലിയ തോതിൽ നികുതി വെട്ടിപ്പ് നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. രാജ്യവ്യാപകമായി വിവിധ കമ്പനികളുടെ 15ഓളം ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.  ഊർജിതമായ റെയ്ഡ്  തുടരുകയാണ്.

  1. ഓഫീസുകളിലെ അന്വേഷണത്തിനു പുറമെ കമ്പനി സിഇഒമാരെ വിശദമായി ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. അതേസമയം, റെയ്ഡിന്റെ വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ കമ്പനികളും തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *