ശമ്പള കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് കെഎസ്ആർടിസി തൊഴിലാളികൾ
കെ എസ് ആർ ടി സിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. മറ്റ് പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. ജനുവരി 3ന് വീണ്ടും ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ശമ്പള കരാറിൽ ഈ മാസം ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ അറിയിച്ചു. ജനുവരിയിൽ നടക്കുന്ന മന്ത്രിതല ചർച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് എന്തിനാണ് വീണ്ടും ചർച്ച നടത്തുന്നതെന്ന് യൂണിയനുകൾ ചോദിക്കുന്നു.