Thursday, January 2, 2025
National

ഉപഗ്രഹങ്ങൾ നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്തിക്കാനായില്ല; ലക്ഷ്യം കാണാതെ എസ്എസ്എൽവി

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് ലക്ഷ്യം കാണാനായില്ലെന്ന് ഐഎസ്ആർഒ. ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്കു സാധിച്ചില്ല. ഉപഗ്രഹങ്ങളെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനു പകരം ദീർഘവൃത്ത ഭ്രമണപഥത്തിലാണ് എത്തിച്ചത് എന്നും ഐഎസ്ആർഒ പറഞ്ഞു.

പേടക വിക്ഷേപണത്തിൽ നേരത്തെ ആശങ്കയുണ്ടായിരുന്നു. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. സിഗ്നലുകൾക്കായി കാത്തിരിക്കുകയാണെന്ന് ഐഎസ്ആർഓ അറിയിക്കുകയും ചെയ്തു.

രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് എസ്എസ്എൽവി ഡി-1 കുതിച്ചുയർന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും മലപ്പുറത്തെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് ഭ്രമണപഥത്തിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *