വയനാട് കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
കല്‍പ്പറ്റ: കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിനാ(20)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു അശ്വിന്‍. ഇതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌ക്യൂബാ ഉപയോഗിച്ച് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. അശ്വിന്റെ അമ്മ രമ. ഏക സഹോദരി അക്ഷയ.