ക്യാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി റഷീദ് പിടിയിൽ
ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റമസ് പരിശോധനയിൽ പിടിയിലായത്.
ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.