Thursday, October 17, 2024
Kerala

പേസ്റ്റ് രൂപത്തിൽ ചെരിപ്പുകൾക്കുള്ളിൽ 49 ലക്ഷം രൂപയുടെ സ്വർണം; കൊല്ലം സ്വദേശി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്തനിലയിൽ ആയിരുന്നു സ്വർണം.
കൊല്ലം സ്വദേശിയായ കുമാറാണ് സ്വർണക്കടത്തിൽ പിടിയിലായത്.

കരിപ്പൂർ വിമാനത്താവളത്തിലും ഇന്നലെ സ്വർണവേട്ട നടന്നിരുന്നു. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായാണ് യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായത്. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കടത്താൻ ശ്രമിച്ചത്.

സ്വര്‍ണക്കടത്തിലെ ഒരു ക്യാരിയര്‍ മാത്രമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്. ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശിതം പിടികൂടുന്നത്.

Leave a Reply

Your email address will not be published.