Tuesday, January 7, 2025
Kerala

ലൈഫ് മിഷൻ:12,067 വീടുകൾ കൈമാറി; അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

 

നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ഇതിൽ 10,058 വീടുകൾ ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത്.

ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ച് വർഷത്തിനകം അഞ്ച് ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *