പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ
പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വി എച്ച് എസ് സി പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
ഒരോ പരീക്ഷക്കിടയിലും അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷക്കിടയിലെ ഇടവേള വർധിപ്പിച്ചത്.