ബീഹാർ വ്യവസായ മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി നിതീഷ് കുമാർ
ബീഹാറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ജനതാ ദൾ(യു)ൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ശ്യാം രാജക് ലാലുവിന്റെ ആർ ജെ ഡിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ നീക്കം
ശ്യാം രാജകിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിതീഷ് കുമാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. മുമ്പ് ആർജെഡിയിൽ ആയിരുന്ന രാജക് 2009ലാണ് നിതീഷ് പാളയത്തിലേക്ക് വരുന്നത്.
അതേസമയം മൂന്ന് സിറ്റിംഗ് എംഎൽഎമാരെ ആർ ജെ ഡിയും പുറത്താക്കി. ഫറാസ് ഫാത്മി, മഹേശ്വർ പ്രസാദ് യാദവ്, പ്രേമ ചൗധരി എന്നിവരെയാണ് പുറത്താക്കിയത്.