നിയമസഭാ തിരഞ്ഞെടുപ്പ് : ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പിൽ തവനൂരിലും സ്ഥാനാര്‍ഥിയാകും.
പട്ടാമ്പിയിൽ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും. യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.